Saturday, 9 November 2013

ഉണരാതെ ...

 

ഉറങ്ങുവാൻ കഴിഞ്ഞുവെങ്കിൽ ,
കാലമെരിഞ്ഞു തീരുന്നതറിയാതെ ,
വിരഹമുറഞ്ഞു വിറയ്ക്കാതെ,
കവിത വിടർന്ന വേദനകളുടെ
ചഷകം നിറയ്ക്കാതെ,
നിഴലു വീഴ്ത്തി നീങ്ങുന്നൊരന്തി നീളെ
എനിക്കുറങ്ങാൻ കഴിഞ്ഞുവെങ്കിൽ ...
മൗനം തണുത്ത് വിറങ്ങലിക്കുന്ന നദിക്കരയിൽ ,
നിലാവലിയുന്ന രാവുകളിൽ,
എന്റെ ജീവനെരിഞ്ഞു നീറുന്ന ഇളം ചൂടിൽ,
എന്റെ ഓർമ്മകൾ കത്തി ജ്വലിക്കുന്ന
നീല വെളിച്ചത്തിൽ,
ഉറങ്ങുവാൻ കഴിഞ്ഞുവെങ്കിൽ...
കനത്ത ചോലമരങ്ങളിൽ രാപ്പക്ഷി
കരയുന്നതറിയാതെ,
നിന്റെ ഓർമ്മകൾ അകന്നു പോകുന്നതറിയാതെ,
കൽപ്പടവുകളിൽ നിന്റെ കാലൊച്ചകൾക്കു കാതോർത്ത്
ജീവനടരുമ്പോൾ,
കരളു പിടയുമ്പോൾ,
ഉറങ്ങുവാൻ കഴിഞ്ഞുവെങ്കിൽ...
ഉണരാതെ ... ഉണരാതെ ..

1 comment:

  1. നല്ല തുടക്കം.... ആശംസകൾ ....

    ReplyDelete